News Desk

2021-05-12 03:34:25 pm IST
ന്യൂഡല്‍ഹി: രണ്ട് വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികളില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി. ഈ പ്രായക്കാരില്‍  രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് അനുമതി നല്‍കിയത്. 

എയിംസ് ഡല്‍ഹി, എയിംസ് പാട്‌ന ഉള്‍പ്പടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുക. 525 പേരിലാണ് പരീക്ഷണം നടത്തുന്നത്. കൊവിഡിന്റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. 

കുട്ടികളില്‍ കൊവാക്‌സിന്റെ ഒന്നാംഘട്ട പരീക്ഷണം ഫലപ്രദമാണെന്ന് തെളിഞ്ഞതിനാലാണ് രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്ക് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.  മൂന്നാംഘട്ട പരീക്ഷണത്തിന് മുന്‍പായി രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top