News Desk

2021-03-07 03:11:46 pm IST
റിയാദ്: പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയവരില്‍ കൊവിഡ്19 സ്ഥിരീകരിച്ചതിന് പിന്നാലെ സൗദിയിലെ ആറ് പള്ളികള്‍ കൂടി അടച്ചു. സൗദി ഇസ്ലാമിക് അഫയേഴ്‌സ്, ദാവ, ഗൈഡന്‍സ് മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 27 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ മൂലം രാജ്യത്തെ 224 പള്ളികളാണ് താത്ക്കാലികമായി അടച്ചിട്ടത്. 

മക്കയിലെ രണ്ട് പള്ളികള്‍, തബൂക്കിലെ രണ്ട് പള്ളികള്‍, അല്‍ കാസിമിലും കിഴക്കന്‍ പ്രവിശ്യയിലും ഒരു പള്ളി വീതം എന്നിങ്ങനെയാണ് അടച്ചിരിക്കുന്നത്. മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം 208 പള്ളികള്‍ വീണ്ടും തുറന്നു.അതേസമയം, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ് ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top