News Desk

2021-05-06 01:04:45 pm IST
അബുദാബി: കൊവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകരുടെയും വിനോസഞ്ചാരികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ടൂര്‍ ഗൈഡുകള്‍ക്കും അബുദാബി വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം തുറസായ സ്ഥലങ്ങളിലേക്കു അനുഗമിക്കുന്ന വിനോദസഞ്ചാര സംഘത്തില്‍ 20 പേരും ഇന്‍ഡോര്‍ വിനോദ കേന്ദ്രങ്ങളിലേക്കുള്ള സംഘത്തില്‍ 10 പേരും മാത്രമേ പാടുള്ളൂ.

എല്ലാ സമയത്തും മാസ്‌ക് ധരിക്കലും അകലം പാലിക്കലും നിര്‍ബന്ധം. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ടൂര്‍ ഗൈഡുകള്‍ക്കു പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആണ്. രോഗലക്ഷണമുള്ളവര്‍ ജോലിയില്‍നിന്നു വിട്ടിനില്‍ക്കണം. അല്‍ഹൊസൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും വേണം എന്നിവയാണഅ പ്രധാന നിയന്ത്രണങ്ങള്‍. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top