News Desk

2021-05-16 10:38:37 pm IST
അബുദാബി: ജൂലൈ ഒന്നു മുതല്‍ യു.എ.ഇയില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. തലസ്ഥാന നഗരിയില്‍ വീണ്ടും ടൂറിസം പരിപാടികള്‍ ആരംഭിച്ചേക്കുമെന്നും രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഗ്രീന്‍ ലിസ്റ്റില്‍ പെട്ടതല്ലാത്ത ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ 10 ദിവസത്തെ ക്വാറന്റൈന്‍ ഉണ്ട്. ഹരിത പട്ടിക കൂടുതല്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിച്ചു വരികയാണെന്നും ജൂലൈ ആദ്യത്തോട് കൂടി എല്ലാവര്‍ക്കും അബുദാബിയിലേക്ക് വരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top