News Desk

2021-02-23 10:19:41 am IST
മസ്‌കത്ത്: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 10 രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഒമാന്‍ താല്‍ക്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച് ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു.

ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്‍, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സുഡാന്‍, ഗ്വിനിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് നിയന്ത്രണം. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. പതിനഞ്ചു ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. എന്നാല്‍ നയതത്ര ഉദ്യോഗസ്ഥര്‍, ഒമാന്‍ സ്വദേശികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top