News Desk

2021-04-22 02:11:06 pm IST
മസ്‌കത്ത്: ഒമാനില്‍ എത്തുന്ന യാത്രക്കാര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഐസൊലേഷനായി സഹല പ്ലാറ്റ്‌ഫോം മുഖേനെ ഹോട്ടല്‍ ബുക്കിങ്ങ് നടത്താന്‍ പാടുള്ളുവെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ (ജി.സി) വ്യക്തമാക്കി. ജി.സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

മാര്‍ച്ച് 29 മുതല്‍ മറ്റു പ്ലാറ്റ്‌ഫോമുകളിലൂടെ ഹോട്ടലുകള്‍  ബുക്ക് ചെയ്തവര്‍ സഹല പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ നിലവിലെ ബുക്കിങ്ങ് അസാധുവായി മാറുമെന്നും അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 19 മുതല്‍ 27 വരെ സഹാലയിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടത്  അത്യാവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമായ പ്രീ-ബുക്കിങ്ങ് ഓപ്ഷന്‍ ഏപ്രില്‍ 27 ന് 12 മണിക്ക് റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്   ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top