News Desk

2021-02-13 12:46:42 pm IST
കുവൈത്ത് സിറ്റി: കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളോടു കൂടി കുവൈത്തിലെ ലഘുഭക്ഷണശാലകള്‍ വീണ്ടും തുറക്കാന്‍ അനുമതി. കുവൈത്തിലെ ലഘുഭക്ഷണശാലകള്‍ ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള സാമൂഹിക അകലവും മറ്റു മുന്‍കരുതല്‍ നടപടി ക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

രാത്രി എട്ട് മണിയ്ക്കു ശേഷം അലക്കുശാലകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളെ അകത്തേയ്ക്ക് പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. വസ്ത്രങ്ങള്‍ തയ്യാറാക്കാനും അടുത്ത ദിവസം ഉടമസ്ഥര്‍ക്ക് കൈമാറാനുമുള്ള ചുമതലകള്‍ നിര്‍വഹിക്കണം.

നിക്ഷേപ മേഖലകളിലെ സ്പോര്‍ട്സ് സ്റ്റേഡിയങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമിതി നിര്‍ത്തിവെച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കുവൈത്തില്‍ പ്രതിദിനം കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top