News Desk

2021-05-06 10:00:05 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാല്  മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ രോഗികളില്‍ 389 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 204 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 

1,321 പേരാണ് പുതുതായി കൊവിഡില്‍ നിന്നും  രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് മുക്തരായവരുടെ എണ്ണം 198,227 ആയി. 49, 63, 68,73 എന്നീ പ്രായമുള്ള നാല് പേരാണ്് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 493 ആയി.

10750 പേരാണ് രാജ്യത്ത് നിലവില്‍  ചകിത്സയില്‍ കഴിയുന്നത്. 608 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 279 പേര്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,557 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്‌സിന്‍ ഡോസുകളുടെ എണ്ണം 1,732,471 ആയി.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top