News Desk

2021-04-27 07:46:21 pm IST
ദോഹ: ഖത്തറില്‍ ഇന്ന് 695 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 454 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 241 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,612 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗം ഭേദമായവരുടെ എണ്ണം 1,84,712 ആയി.

രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് നാല്‌പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ഖത്തറിലെ ആകെ കൊവിഡ് മരണം 441 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 18,446 പേരാണ്. അതില്‍ 1002 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 384 പേരാണ് ഇനി തീവ്രപരിചരണത്തിനുള്ളത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top