News Desk

2021-03-25 10:35:26 am IST

ദോഹ: ഖത്തറില്‍ അടുത്ത 10-14 ദിവസത്തിനുള്ളില്‍ കൊവിഡ് കേസുകള്‍ കൂടന്‍ അസാധ്യതയുണ്ടെന്നു കൊവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ദേശീയ സാംക്രമിക രോഗ പ്രതിരോധ സമിതി ചെയര്‍മാനുമായ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു. നിലവില്‍ ദിവസവും 500-ല്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് സ്ഥിതി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുകയും കഠിനമായ രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തിലാണെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.', അദ്ദേഹം പറഞ്ഞു. 

'രാജ്യത്ത് പുതിയ വകഭേദങ്ങള്‍ പടരാതിരിക്കാന്‍ പരിശ്രമങ്ങള്‍ നടത്തിയിട്ടും ലോകത്തെമ്പാടുമുള്ള പല രാജ്യങ്ങളെയും പോലെ യു.കെ വകഭേദം ഖത്തറില്‍ പടരുകയാണ്. ഇത് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായി. ദക്ഷിണാഫ്രിക്കന്‍ വകഭേദവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.'

'പുതിയ നിയന്ത്രണങ്ങളും എല്ലാ പ്രതിരോധ നടപടികളും പാലിക്കുന്നതില്‍ വിട്ടുവീഴ്ച നടത്തിയാല്‍ കൊവിഡ് കേസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നത് തുടരും. നമ്മള്‍ ഓരോരുത്തരും ഉത്തരവാദിത്തം ഏറ്റെടുക്കുകയും അടുത്ത രണ്ടോ മൂന്നോ ആഴ്ചകളില്‍ ഉചിതമായി പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൊവിഡ് പടരുന്നത് കുറയ്ക്കാനാകും.', അദ്ദേഹം പറഞ്ഞു. 

'ഇപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ റമദാന്‍ മാസത്തില്‍ ഇളവുകള്‍ കൊണ്ടുവരാന്‍ സാധിക്കും. വാക്‌സിന്‍ പ്രക്രിയ നടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും രോഗ ബാധ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ട്.', അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top