News Desk

2021-03-22 09:01:59 pm IST
ദോഹ: ഖത്തറില്‍ ഇന്ന് പുതുതായി 519 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 13,192 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. 100 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വൈറസ് ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 67 വയസ്സുള്ളയാളാണ് മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 274 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 1,145 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 196 പേരാണ് തീവ്രപരിചരണത്തിലുള്ളത്. അതേസമയം, രാജ്യത്ത് പുതുതായി 311 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 160,762 ആയി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top