News Desk

2021-04-06 10:01:11 pm IST
മസ്‌കത്ത്: കഴിഞ്ഞ ദിവസം ഒമാനില്‍ മലയാളി മരിച്ചത് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.  നിസ്‌വയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട തിരുവനന്തപുരം വര്‍ക്കല അയിരൂര്‍ ചെപ്പള്ളി വീട്ടില്‍ സുകുമാര പിള്ളയുടെ മകന്‍ എസ്.അജിത്ത്കുമാറിനാണ്  (52) കൊവിഡ് സ്ഥിരീകരിച്ചത്. 

20 വര്‍ഷത്തിന് മുകളിലായി ഒമാനിലുള്ള അജിത്ത് നിര്‍മാണ കമ്പനിയില്‍ ജെ.സി.ബി ഓപ്പറേറ്ററായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസമായി താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകന്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രഞ്ജിനിയാണ് ഭാര്യ. മക്കള്‍: സ്‌നേഹ, മേഘ. കൊവിഡ് ബാധിച്ച് ഒമാനില്‍ മരിക്കുന്ന 44ാമത്തെ മലയാളിയാണ് അജിത്ത്കുമാര്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top