News Desk

2021-02-07 08:55:44 pm IST
മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കരാതിര്‍ത്തികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനമെടുത്തു. റോഡ് മാര്‍ഗം എത്തുന്ന രാജ്യത്തിന് പുറത്തുള്ള സ്വദേശികളായ പൗരന്മാര്‍ ഏഴു ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് സുപ്രീം കമ്മറ്റിയുടെ അറിയിപ്പില്‍ പറയുന്നു. 

രാജ്യത്തെ കര അതിര്‍ത്തികള്‍ ഫെബ്രുവരി എട്ട് തിങ്കളാഴ്ച വൈകിട്ട് ആറ് മണി വരെ അടച്ചിടാനായിരുന്നു നേരത്തെ സുപ്രീം കമ്മറ്റിയുടെ തീരുമാനം. ഇതാണ് ഇപ്പോള്‍ പുതിയ അറിയിപ്പ് ഉണ്ടാകുന്ന വരെ നീട്ടിയത്. രാജ്യത്ത് പുതിയ കൊവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ മൂന്നാഴ്ച മുമ്പാണ് കരാതിര്‍ത്തികള്‍ അടച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top