News Desk

2020-06-05 11:16:12 am IST
ദോഹ: കൊവിഡ് ബാധിച്ച ഒരാള്‍ക്ക് മറ്റു മൂന്നുപേരിലേക്ക് വരെ രോഗം പടര്‍ത്താന്‍ കഴിയുമെന്ന് നാഷണല്‍ എപ്പിഡമിക് പ്രിപറേഷന്‍ കമ്മിറ്റി( എന്‍.ഇ.പി.സി) സഹ ചെയര്‍മാന്‍ ഡോക്ടര്‍ അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍. 

നോവല്‍ കൊറോണ വൈറസിന്റെ അടിസ്ഥാന പുനരുല്‍പാദന പ്രക്രിയ അനുസരിച്ച്, രോഗം ബാധിച്ച ഓരോ വ്യക്തിക്കും മറ്റ് മൂന്ന് പേരിലേക്ക് വൈറസ് പടര്‍ത്താന്‍ കഴിയും. ഈ മൂന്നുപേര്‍ക്കും മറ്റ് മൂന്ന് പേരിലേക്കും രോഗം വീണ്ടും പടര്‍ത്താന്‍ കഴിയും.അതിനാല്‍ കൊവിഡിനെതിരായി അതീവ ജാഗ്രത പാലിക്കണം. അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി. 



വ്യാഴാഴ്ച നടന്ന പ്രത്യേക അഭിമുഖത്തിലാണ് അബ്ദുല്‍ലത്തീഫ് അല്‍ ഖാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രവണത നിലനില്‍ക്കുന്നതാല്‍ സാമൂഹിക അകലം പോലുള്ള നടപടികള്‍ പാലിക്കുന്നതില്‍ വളരെയധികം ശ്രദ്ധിക്കണം. മാസ്‌ക്, കൈയ്യുറകള്‍ എന്നിങ്ങനെയുള്ള മുന്‍കരുതല്‍ സ്വീകരിക്കണം. ജനങ്ങള്‍ അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രം പുറത്തിറങ്ങുക. അറുപത് വയസ്സുകഴിഞ്ഞവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ALSO WATCH 

Top