News Desk

2021-02-11 11:00:57 pm IST
ദുബൈ: ദുബൈ പൊലീസ് സ്റ്റേഷനുകളും അനുബന്ധ കെട്ടിടങ്ങളും സന്ദര്‍ശിക്കുന്ന ഉപയോക്താക്കള്‍ സന്ദര്‍ശക സമയത്തിന് 48 മണിക്കൂറിനു മുമ്പ് കൊവിഡ് പരിശോധന (പിസിആര്‍) നടത്തിയിട്ടുണ്ടാകണമെന്ന് ദുബൈ പൊലീസ്. ദുബൈ പൊലീസിന്റെ പുതിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഫെബ്രുവരി 13ന് പ്രാബല്യത്തില്‍ വരും.

പൊലീസ് സേനയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ദുബൈ പൊലീസ് സ്മാര്‍ട്ട് ആപ്പ്, കോള്‍ സെന്റര്‍ (901) എന്നിവ വഴി ഇടപാടുകള്‍ നടത്താന്‍ കഴിയുമെന്നും ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡ് വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top