News Desk

2021-03-11 03:34:41 pm IST
മസ്‌കത്ത്: 10 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി ഉത്തരവ് പുറപ്പെടുവിച്ചു. കൊവിഡ് വ്യാപനം  തടയുന്നതിന്റെ ഭാഗമായി പത്ത് രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് കഴിഞ്ഞ ഫെബ്രുവരി  25 മുതല്‍ 15 ദിവസത്തേക്ക്  താല്‍കാലിക പ്രവേശന നിരോധനം ഒമാന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ താല്‍കാലിക നിരോധനമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്.

ടാന്‍സാനിയ, സിയറ ലിയോണ്‍, ലെബനന്‍, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, സുഡാന്‍, ഗ്വിനിയ എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കാണ് വിലക്ക്. ഈ 10  രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാരെയും  വിലക്കിയിട്ടുണ്ട്. അതേസമയം, നയാത്രജ്ഞര്‍, ഒമാന്‍ സ്വദേശികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top