News Desk

2021-06-03 02:07:27 pm IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാംതരംഗം തീവ്രമായിരിക്കുമെന്ന് എസ്.ബി.ഐ റിപ്പോര്‍ട്ട്. കൊവിഡിന്റെ മൂന്നാംതരംഗം ആഞ്ഞടിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട്.

രണ്ടാം തരംഗത്തേക്കാള്‍ തീവ്രമായിരിക്കും മൂന്നാം തരംഗം. അടുത്ത ഘട്ടത്തില്‍ 12-നും 18-നും ഇടയില്‍ പ്രായമുള്ളവരിലായിരിക്കും കൊവിഡ് ബാധ രൂക്ഷമാകുകയെന്നും അതിനാല്‍ വാക്‌സിനേഷനില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നാംതരംഗം 98 മുതല്‍ 108 ദിവസം വരെ നീണ്ടുനില്‍ക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നാം തരംഗം നേരിടുന്നതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയാണെങ്കില്‍ മരണനിരക്ക് കുറക്കാം. ആരോഗ്യ സംവിധാനം വിപുലപ്പെടുത്തുകയും വാക്‌സിനേഷന്‍ വേഗത്തിലാക്കുകയും ചെയ്യുകയാണെങ്കില്‍ അത്യാസന്ന നിലയിലാകുന്ന രോഗികളുടെ എണ്ണം 20 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറക്കാം. 

രണ്ടാംതരംഗത്തില്‍ 1.7 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇത് മൂന്നാം തരംഗത്തില്‍ 40,000-മായി കുറക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ഘട്ടം കുട്ടികളെ ബാധിക്കുമെന്നതിനാല്‍ അവര്‍ക്ക് വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം. 

12-നും 18-നും ഇടയില്‍ രാജ്യത്ത് 15 മുതല്‍ 17 കോടി കുട്ടികളുണ്ട്. അവരെ കണക്കിലെടുത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കണം. അതിനായി വികസിത രാജ്യങ്ങള്‍ സ്വീകരിച്ച രീതി പിന്തുടരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top