News Desk

2021-03-23 08:27:11 pm IST
കുവൈത്ത് സിറ്റി: സ്വന്തം നാട്ടില്‍ നിന്ന് കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്ക് കുവൈത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് മന്ത്രിസഭ. രാജ്യത്ത് എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെങ്കിലും വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവര്‍ക്കാണ് ക്വാറന്റൈനില്‍ ഇളവ് ലഭിക്കുക. എന്നാല്‍ വാക്സിനെടുത്ത ശേഷം കുവൈത്തിലെത്തുന്നവര്‍ വീടുകളില്‍ ഒരാഴ്ച ക്വാറന്റൈനില്‍ കഴിയണം. 

അതേസമയം, കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ മൂന്ന് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും രാജ്യത്ത് പ്രവേശിക്കുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ വേണ്ട. രണ്ടാമത്തെ ഡോസും സ്വീകരിച്ച് രണ്ടാഴ്ച്ച, ഒന്നാമത്തെ ഡോസ് സ്വീകരിച്ച് അഞ്ചാഴ്ച്ച കഴിഞ്ഞവര്‍, കൊവിഡ് മുക്തരായ ശേഷം ഒന്നാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ക്വാറന്റൈന്‍ ആവശ്യമില്ലാത്തത്.

ഇവര്‍ക്ക് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കുവൈത്തില്‍ പ്രവേശിച്ച് ഏഴാംദിവസം കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്ന പി.സി.ആര്‍ പരിശോധനാ റിപ്പോര്‍ട്ട് നേടണം. വിദേശത്ത് പഠിക്കുന്ന കുട്ടികള്‍ക്ക് സര്‍വകലാശാലയില്‍ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ  ബലത്തില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഒഴിവാക്കുന്നതാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top