News Desk

2021-02-20 10:00:10 pm IST

ദോഹ: ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ (ക്യു.എന്‍.സി.സി) കൊവിഡ് വാക്‌സിന് വിതരണം നേരത്തെ നിശ്ചയിച്ച പ്രകാരം ഘട്ടം ഘട്ടമായി തന്നെ നടക്കുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷയും സുഗമവും ഫലപ്രദവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നടപടി. 

മുന്‍ഗണനാടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട ഗ്രൂപ്പുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനു വേണ്ടിയാണ് ക്യു.എന്‍.സി.സിയിലെ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ഘട്ടത്തില്‍ അധ്യാപകര്‍, സ്‌കൂള്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. 

വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണനാ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നും എസ്.എം.എസ് ലഭിക്കും. എസ്.എം.എസ് ലഭിച്ചവര്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളൂ. മറ്റുള്ളവര്‍ എസ്.എം.എസ് ക്ഷണം ലഭിക്കുന്നതുവരെ കാത്തിരിക്കണം. 

വാക്‌സിന്‍ എടുക്കാന്‍ അനുമതി ലഭിച്ചവര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ സാധുവായ ഹെല്‍ത്ത് കാര്‍ഡ് കരുതണം. വാക്‌സിന്‍ ഇപ്പോഴും എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top