News Desk

2021-05-15 08:23:33 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് വ്യാജ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സി.ഇ.ആര്‍.ടി). വാക്‌സിനേഷന് അവസരം ലഭിക്കുന്നതിനായി നിരവധി ആളുകള്‍ ബുദ്ധിമുട്ട് നേരിടുകയാണ് രാജ്യത്ത്. ഈ സാഹചര്യം ഹാക്കര്‍മാര്‍ മുതലെടുക്കുകയും വ്യാജ പതിപ്പുകള്‍ പുറത്തിറക്കുകയും ചെയ്യുന്നു. കൊവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനായി ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്തുകൊണ്ട് നിരവധി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.

ഇത്തരം സന്ദേശങ്ങളില്‍ ഒരു ലിങ്കുണ്ടായിരിക്കും. ഇത് വ്യാജ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ളതാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനായി അനുമതി ആപ്ലിക്കേഷനിലൂടെ ഹാക്കര്‍ക്ക് ലഭിക്കും, സിഇആര്‍ടി മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ലഭിക്കുന്ന സന്ദേശങ്ങള്‍ എല്ലാം വ്യത്യസ്തമായിരിക്കാം. പക്ഷെ എല്ലാം ആവശ്യപ്പെടുന്നത് ഓരേ വ്യാജ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാണ്.

സി.ഇ.ആര്‍.ടിയുടെ വിശകലനം അനുസരിച്ച് അഞ്ച് വ്യാജ കൊവിഡ് വാക്‌സിന്‍ റജിസ്‌ട്രേഷന്‍ ആപ്പുകളാണ് നിലവില്‍ ഉള്ളത്. .Covid-19.apk, Vaci__Regis.apk, MyVaccin_v2.apk, Cov-Regis.apk, and Vccin-Apply.apk  എന്നിവയാണ് വ്യാജ പതിപ്പുകള്‍. ഉപയോക്താക്കള്‍ പ്രസ്തുത ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യരുതെന്നും ഇത്തരം സന്ദേശങ്ങളോ കോളുകളോ ലഭിക്കുകയാണെങ്കില്‍ ജാഗ്രത പാലിക്കണമെന്നും സി.ഇ.ആര്‍.ടി നിര്‍ദേശിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top