News Desk

2021-05-04 11:10:44 am IST
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. രോഗികളുടെ എണ്ണം ഇപ്പോഴും മൂന്നരലക്ഷത്തിനു മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,02,82,833 ആയി.  

ആരോഗ്യ മന്ത്രാലയത്തിന്റ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  3,449 പേരാണണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 34,47,133 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 3,20,289 പേര്‍ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി ഉയര്‍ന്നു. ഇത്തരത്തില്‍ രോഗവ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് സാമ്പിള്‍ വിദഗ്ധ പഠനത്തിനായി ബ്രിട്ടണിലേക്ക് അയക്കും. നിലവിലെ വാക്‌സിനുകള്‍ വൈറസിനെ ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് ഇത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top