News Desk

2021-05-27 06:28:31 pm IST
ദോഹ: ഖത്തറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന തൃശൂര്‍ സ്വദേശി നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചു. ചാവക്കാട് വൈശ്യം വീട്ടില്‍ മുഹമ്മദുണ്ണി(63) ആണ് മരിച്ചത്. 

25 വര്‍ഷമായി ഖത്തറില്‍ പ്രവാസിയാണ്. മദീന ഖലീഫയിലെ ടെലിവിഷന്‍ സിഗ്‌നലിന് സമീപം ഗ്രോസറി നടത്തിവരികയായിരുന്നു. ഭാര്യ: ഷിഫുറലി. മക്കള്‍: ഫാത്തിമ, നിഷാം, കാദര്‍, നസീബ, റഹ്മത്തുന്നിസ. മരുമക്കള്‍: മിന്‍സി, സിയാദ്, അന്‍സിയ, മുനീബ്, അജ്മല്‍.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top