News Desk

2020-10-18 09:55:53 pm IST
ദോഹ: ഈ വര്‍ഷം മാര്‍ച്ച് 13ന് വിവാഹ ചടങ്ങിനായി കല്യാണ മണ്ഡപം ബുക്ക് ചെയ്ത ഖത്തര്‍ പൗരന്‍ തന്റെ ബുക്കിംഗ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടു അധികൃതര്‍ക്ക് പരാതി നല്‍കി. 

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം തന്റെ കല്യാണ ചടങ്ങുകള്‍ മാറ്റി വെക്കേണ്ടി വന്നതിനാല്‍ ബുക്ക് ചെയ്ത തുക തിരികെ നല്‍കണമെന്നാവശ്യപെട്ട് ഖത്തര്‍ പൗരന്‍ മണ്ഡപം മാനേജ്മെന്റിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് മണ്ഡപം അധികൃതര്‍ മറുപടി നല്‍കിയത്. 

തുടര്‍ന്ന് തന്റെ അഭിഭാഷകനെ ഉപയോഗിച്ചു കൊണ്ട് ഇക്കാര്യത്തില്‍ നിയമ നടപടികള്‍ ആരംഭിച്ചെങ്കിലും കണ്‍സ്യൂമര്‍ കോടതിയില്‍ ഇക്കാര്യത്തില്‍ മണ്ഡപം മാനേജ്മെന്റിന് അനുകൂലമായാണ് വിധി വന്നത്. 

ഇക്കാര്യത്തില്‍ മേല്‍ കോടതിയെ സമീപിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്ന് ഖത്തര്‍ പൗരന്‍ തന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ കുറിച്ചു. ഇത് മറ്റു ഖത്തര്‍ പൗരന്മാരും ഷെയര്‍ ചെയ്തു തുടങ്ങിയതോടെ ഇക്കാര്യത്തില്‍ വലിയ ശ്രദ്ധയാണ് പ്രാദേശിക മാധ്യമങ്ങളില്‍ കൈവന്നിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു 
Top