News Desk

2021-12-05 10:03:53 am IST
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. 

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് റഷ്യന്‍ പൗരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍ക്കാര്‍ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഷ്യയില്‍ നിന്ന് നേരിട്ട് കേരളത്തിലെത്തുകയായിരുന്നു.  

കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. വിശദ പരിശോധനക്ക് അയച്ച കൂടുതല്‍ സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. 

അതേസമയം, ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു. നവംബര്‍ 29-ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി. 

സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കൊവിഡ് പോസിറ്റിവായ ആളുടെ സാമ്പിള്‍ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top