News Desk

2021-02-15 06:21:33 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വിദേശത്തു നിന്നെത്തിയ 56 പേര്‍ക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ 11,413 കൊവിഡ് പരിശോധനകളില്‍ നിന്നാണ് 448 പുതിയ കേസുകള്‍ കണ്ടെത്തിയത്. ഇതില്‍ 392 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

ഇന്ന് 186 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 148,500 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 8,937 പേരാണ്. 592 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. അതേസമയം, 98 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH
Top