News Desk

2021-03-23 06:28:52 pm IST
ദോഹ: കൊവിഡ് കാലത്തെ സ്ത്രീ ജീവിതങ്ങളെ കുറിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സെമിനാര്‍ സംഘടിപ്പിച്ചു. തങ്ങളുടെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ആഗോള തലത്തിലും മനുഷ്യാവകാശ രംഗത്തും പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ ഫോറത്തില്‍ പങ്ക് കൊണ്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറബ് മനുഷ്യാവകാശ ദിനമായ മാര്‍ച്ച് 16, ലോക വനിതാ ദിനമായ മാര്‍ച്ച് എട്ട് എന്നിവയോട് അനുബന്ധിച്ചാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 

ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ വിഭാഗം മേധാവി ഡോക്ടര്‍ സോഹ ബയാത്ത് ഖത്തറിലെ വൈറ്റ് ആര്‍മി ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് പ്രതിരോധത്തിനായി നല്‍കിയ വിലപ്പെട്ട സംഭാവനകളെ കുറിച്ച് പ്രതിപാദിച്ചു. ഖത്തറിലെ പ്രമുഖ നിയമ വിദഗ്ധ വാദ അല്‍ ഗാനിം ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തി.    




Top