News Desk

2021-04-21 04:11:51 pm IST
മലപ്പുറം: കൊവിഡ് കോസുകള്‍ വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ കെ.ഗോപാലകൃഷ്ണനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

കൊണ്ടോട്ടി നഗരസഭ, ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ പഞ്ചായത്തുകളിലാണ് 144 പ്രഖ്യാപിച്ചത്. ഇന്ന് രാത്രി ഒന്‍പത് മുതല്‍ നിയമം പ്രാബല്യത്തിലാകും. ഈ മാസം 30 വരെയോ അല്ലെങ്കില്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെയോ നിരോധനാജ്ഞ തുടരും.

ഈ പ്രദേശങ്ങളില്‍ 30 ശതമാനം പോസിറ്റിവിറ്റി നിരക്കോടെ 60ല്‍ അധികം കൊവിഡ് കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top