News Desk

2021-06-03 04:07:53 pm IST
ദോഹ: ഖത്തറിലെ പ്രതിദിന ആംബുലന്‍സ് സേവനങ്ങളുടെ എണ്ണം എണ്ണൂറില്‍ എത്തിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആംബുലന്‍സ് അത്യാഹിത വിഭാഗം ഉപ മേധാവി അലി ദാര്‍വീഷ് പറഞ്ഞു. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന ആംബുലന്‍സ് സര്‍വ്വീസ് ആവശ്യക്കാരുടെ എണ്ണം കഴിഞ്ഞ രണ്ടു മാസത്തിനു മുമ്പ് 1050 ആയിരുന്നു. നിലവില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം ആംബുലന്‍സുകളുടെ ആവശ്യക്കാരുടെ എണ്ണത്തിലാണ് കുറവ് വന്നിരിക്കുന്നത്. 

കൊവിഡ് വൈറസ് വ്യാപനം രാജ്യത്ത് കുറയുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഖത്തറിലെ എണ്‍പതോളം ഭാഗങ്ങളില്‍ 111 ആംബുലന്‍സുകള്‍ ഇരുപത്തിനാലു മണിക്കൂറും സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്. 

90% ആംബുലന്‍സുകളിലും ടേണ്‍ സിഗ്‌നല്‍ ഉപകരണം സജ്ജീകരിച്ചിരിക്കുന്നു. കേന്ദ്രീകൃത കമ്പ്യൂട്ടര്‍ പ്രോഗ്രാമിലൂടെയാണ് ആംബുലന്‍സ് സേവനങ്ങള്‍ നിയന്ത്രിക്കുന്നത് എന്നും അലി ദാര്‍വീഷ് ചൂണ്ടിക്കാട്ടി.  



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Covid
Top