News Desk

2022-05-12 07:09:50 pm IST
വാഷിങ്ടണ്‍: വീണ്ടും ആശങ്ക ഉയര്‍ത്തി ആഗോളതലത്തില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള കൊവിഡ് കേസുകളുടെ എണ്ണം 51 കോടി കവിഞ്ഞെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 62 ലക്ഷവും കടന്നു. ഇതിനിടെ കൊവിഡ് വാക്‌സിനേഷന്‍ എടുത്തവരുടെ എണ്ണം 11.37 ദശലക്ഷമായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൊവിഡ് ട്രാക്കറായ വേള്‍ഡോമീറ്റര്‍ അനുസരിച്ച് അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

അമേരിക്ക - 83,953,371 ഇന്ത്യ - 43,112,861 ബ്രസീല്‍ - 30,617,786 ഫ്രാന്‍സ് - 29,061,523 ജര്‍മ്മനി - 25,583,258 ദക്ഷിണ കൊറിയ - 17,694,677 ഇറ്റലി - 16,915,301 ജപ്പാന്‍ - 8,217,978 ഓസ്‌ട്രേലിയ - 6,426,892 എന്നിങ്ങനെയാണ് ഇന്നത്തെ കണക്ക്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top