News Desk

2021-02-28 10:56:37 pm IST
ദോഹ: കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. പോസിറ്റീവ് കേസുകളുടെയും ആശുപത്രി പ്രവേശനത്തിന്റെയും എണ്ണം അടുത്ത ദിവസങ്ങളില്‍ വര്‍ധിച്ചാല്‍ അധിക നിയന്ത്രണങ്ങള്‍ രാജ്യത്തുടനീളം നടപ്പാക്കേണ്ടിവരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ആദ്യകാല നിയന്ത്രണ ഘട്ടങ്ങളിലേക്ക് മടങ്ങിയേക്കാമെന്നുള്ള സൂചനയും മന്ത്രാലയം നല്‍കി. അതേസമയം, ഇന്ന് 467 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 428 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 39 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രോഗം ബാധിച്ച് തീവ്രപരിചരണത്തില്‍ കഴിഞ്ഞിരുന്ന 90കാരനാണ് മരണപ്പെട്ടതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top