ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് രോഗബാധ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 685 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,29,28,574 ആയി ഉയര്‍ന്നു. 9,10,319 ആക്ടീവ് കേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതുവരെ 1,18,51,393 പേര്് രോഗമുക്തി നേടുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള് 1,66,862 ആയി. വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 9,01,98,673 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതായി ന്യൂസിലാന്‍ഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും വരുന്ന ഇന്ത്യന്‍/ന്യൂസിലാന്‍ഡ് പൗരന്മാര്ക്ക് വിലക്ക് ബാധകമായിരിക്കും. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് നിലവില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക