ദോഹ: ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ഇന്ന് വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണം 249 ആയി. രാജ്യത്ത് ഇന്ന് പുതുതായി 385 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 147 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 145,953 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,518 പേരാണ്. 469 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. 53 പേരാണ് തീവ്രപരിചരണത്തിലുള്ളത്.