News Desk

2021-04-14 11:05:15 pm IST

തൃശൂര്‍: കൃഷി മന്ത്രി വി.എസ് സുനില്‍ കുമാറിന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. 

മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സുനില്‍കുമാറിന് കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന് രോഗം ഭേദമായി. ഇത് രണ്ടാം തവണയാണ് മന്ത്രി രോഗബാധിതനാകുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top