News Desk

2021-04-04 03:50:08 pm IST
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സലാലയില്‍ കഴിഞ്ഞ ദിവസം മരിച്ച പ്രവാസി മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി തച്ചോളി പവിത്രന്‍ (46) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഏപ്രില്‍ രണ്ടിന് മരിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ കൊവിഡ് ഫലം പോസിറ്റീവായത്.

20 വര്‍ഷത്തിലധികമായി സലാലയില്‍ ട്രാന്‍സ്‌പോര്‍ട്ടിങ് മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഷൈന. മൃതദേഹം കോവിഡ്? പ്രോട്ടോക്കോള്‍ പാലിച്ച് സലാലയില്‍ സംസ്‌കരിക്കും.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top