News Desk

2021-06-06 04:05:10 pm IST
 
ദോഹ: ഖത്തറിലുള്ള ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീം താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മിഡ്ഫീല്‍ഡര്‍ അനിരുദ്ധ് താപ്പാക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 

ഖത്തറിനെതിരെ ബുധനാഴ്ച്ച നടന്ന മത്സരത്തിന് മുമ്പേ തന്നെ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നതായാണ് വിവരം. 23-കാരനായ അനിരുദ്ധ് ചെന്നൈയിന്‍ എഫ്.സി കളിക്കാരനാണ്. 20-തോളം മത്സരങ്ങളില്‍ ഇന്ത്യക്കായി അനിരുദ്ധ് ബൂട്ട് കെട്ടിയിട്ടുണ്ട്. 

ബംഗ്ലാദേശിനെതിരെയും അഫ്ഗാനെതിരെയുമാണ് ഇന്ത്യയുടെ ലോക കപ്പ് യോഗ്യത  മത്സരങ്ങള്‍ ബാക്കിയുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top