News Desk

2021-02-13 07:04:09 pm IST
അബുദാബി: യു.എ.ഇയില്‍ 2,631 പേര്‍ക്ക് കൂടി പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കേസുകള്‍  3,45,605 ആയി. 

ചികിത്സയിലായിരുന്ന 3,589 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,26,780 പേരാണ് ഇതിനോടകം രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളും പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണം 1,001 ആയി. രാജ്യത്ത് നിലവില്‍ 17,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top