News Desk

2021-02-18 04:55:29 pm IST
അബുദാബി: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിതരായ 18 പേരാണ് മരണപ്പെട്ടത്. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1073 ആയി. 

പുതുതായി 3,294 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും 3,431 പേര്‍ മുക്തി നേടിയതായും ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,61,877 ആണ്. ഇതില്‍ 3,47,366 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ ചികിത്സയില്‍ ഉള്ളത് 13,438 പേരാണ്.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തില്‍ പൊതുവായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top