News Desk

2021-03-11 07:20:11 pm IST


അബുദാബി: യു.എ.ഇയില്‍ കൊവിഡ് 19 ബാധിതരായ 16 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതായും പുതുതായി 2087 പേര്‍ക്ക് രോഗം ബാധിച്ചതായും ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1677 പേര്‍ രോഗമുക്തി നേടി. 

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 4,19,996 ആണ്. 3,99,803 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1369 പേര്‍ ആകെ മരണപ്പെട്ടു. 18,824 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

പുതുതായി 225,489 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തിയതോടെ രാജ്യത്തെ ആകെ പരിശോധന 32.8 ദശലക്ഷമായി. അതേസമയം, രാജ്യത്ത് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ന്നുകൊണ്ട് രോഗപ്രതിരോധ നടപടികളും ഊര്‍ജിതമായി നടക്കുന്നു. 

നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന വിവിധ എമിറേറ്റുകളില്‍ ശക്തമായി തുടരുന്നുണ്ട്. നിയമലംഘകര്‍ക്ക് പിഴ ചുമത്തുകയും സ്ഥാപനങ്ങള്‍ അടപ്പിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തുവരുന്നു. 

സാമൂഹിക അകലം പാലിക്കുകയും കൂട്ടായ്മകളും സംഗമങ്ങളും ഒഴിവാക്കുകയും വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ കണ്‍സ്യൂമര്‍ ആപ്പ് വഴിയോ 600545555 എന്ന നമ്പരിലോ, Consumerrights.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ വിവരം അധികൃതരെ അറിയിക്കണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top