News Desk

2020-04-27 05:35:35 pm IST
ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് മരണ സംഖ്യ 263 ആയി. 21 മലയാളികളാണ് ഇതുവരെ കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മരിച്ചത്. ഗൾഫിൽ കൊവിഡ് രോഗികളുടെ എണ്ണം 45,000 പിന്നിട്ടു.

യു.എ.ഇയിൽ അഞ്ചും സൗദിയിൽ മൂന്നും കുവൈത്തിൽ ഒരാളുമാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുഹമ്മദ്, അബ്ദുർറഹ്മാൻ എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്. സൗദിയിൽ കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി ഹസീബ് ഖാനാണ് മരിച്ചത്. 

അതേസമയം, രോഗബാധിതരുടെ എണ്ണവും ഗൾഫിൽ മാറ്റമില്ലാതെ ഉയരുകയാണ്. സൗദിയിൽ രോഗികളുടെ എണ്ണം പതിനെണ്ണായിരത്തിലേക്ക് അടുക്കുകയാണ്. യു.എ.ഇയിലും ഖത്തറിലും കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിനും മുകളിലെത്തി. ഒമാനിൽ 51 പേർക്കും കുവൈത്തിൽ 213 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

10 ലക്ഷത്തിലേറെ കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. 

Top