News Desk

2021-04-03 03:57:00 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുന്നൂറു കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 301 ആയി. 

രാജ്യത്ത് പുതുതായി 870 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 748 പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതരായത്. 122 പേര്‍ വിദേശത്തു നിന്നും മടങ്ങിയെത്തിയവരാണ്. 

അതേസമയം, രാജ്യത്ത് ഇന്ന് 468 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി 165,471 ആയി. നിലവില്‍ 16,776 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,674 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. 396 പേരാണ് തീവ്രപരിചരണത്തിലുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




Top