News Desk

2021-04-16 07:50:11 pm IST
തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ നോമ്പുകാലത്ത് മുസ്ലീം പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍ വിഭവങ്ങള്‍ പാക്കറ്റുകളിലാക്കി നല്‍കാന്‍ തീരുമാനം. ഇതനുസരിച്ച് പള്ളികളില്‍ നിന്നുള്ള ഇഫ്താര്‍ വിഭവങ്ങള്‍ ഇനിമുതല്‍ വിശ്വാസികളുടെ വീടുകളിലേക്ക് പാക്കറ്റുകളിലാക്കി നല്‍കും.

വിവിധ ഇടങ്ങളിലെ മത മേലധ്യക്ഷന്‍മാരുമായും വിവിധ മുസ്ലീം സംഘടനാ പ്രതിനിധികളുമായും കൂടിയാലോചിച്ചാണ് ഇക്കാര്യം തീരുമാനിച്ചതെന്ന് കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു.

എല്ലാവിധ മുന്‍കരുതലോടെയും ജാഗ്രതയോടെയും നോമ്പുകാലം പൂര്‍ത്തിയാക്കണം. കൊവിഡ് കാല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭക്ഷ്യവിഭവങ്ങള്‍ പാക്കറ്റുകളില്‍ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുടുംബങ്ങള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകളിലും ഇക്കാര്യം ശ്രദ്ധിക്കണമെന്നും കളക്ടര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top