ദോഹ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് ഹമദ് അധികൃതര്‍ക്ക് പ്രതിദിനം ലഭിക്കുന്നത് 800 മുതല്‍ 1600 വരെ ഫോണ്‍ കോളുകളെന്ന് റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യത്ത് രണ്ടാം കൊവിഡ് വ്യാപനം ശക്തമാണെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഹമദിലേക്ക് വിളിക്കുന്നവര്‍ പ്രധാനമായും കൊവിഡുമായി ബന്ധപ്പെട്ട ആശങ്കളും മറ്റുമാണ് അധികൃതരുമായി പങ്കുവെക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട അത്യാവശ്യ സേവനങ്ങള്‍ക്ക് അധികൃതരെ വിളിക്കാന്‍ മടികാണിക്കരുതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 16000 എന്ന നമ്പറിലേക്കാണ് ആംബുലന്‍സ് സേവനങ്ങള്‍ക്കായി വിളിക്കേണ്ടത്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ 999 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കണം.
അതേസമയം, ബ്രിട്ടന് കൊവിഡിന്റെ വകഭേദമാണ് ഖത്തറില്‍ ഏറ്റവുമധികം വ്യാപിക്കുന്നത്. നിലവില്‍ ഹമദ് അധികൃതരുടെ അത്യാഹിത വിഭാഗത്തില്‍ 280 പേരോളം ചികിത്സ തേടുന്നുണ്ടെന്നും ഇത് കഴിഞ്ഞ വാരത്തെ അപേക്ഷിച്ച് ഇരട്ടിയാണെന്നും ഹമദ് അധികൃതര്‍ അറിയിച്ചു.
ALSO WATCH
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക