News Desk

2021-04-18 04:20:23 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഗവര്‍ണറുടെ ഇടപെടല്‍. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടതോടെ കേരളത്തിലെ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവയ്ക്കുന്നതായി അറിയിപ്പ് പുറത്തിറക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പല സെന്ററുകളും കണ്ടെയ്ന്‍മെന്റ് സോണുകളിലാണ്. 

ഇതേതുടര്‍ന്ന് കേരള സര്‍വ്വകലാശാല, മലയാള സര്‍വ്വകലാശാല, സംസ്‌കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, ആരോഗ്യ സര്‍വകലാശാല, കെ.ടി യുസാങ്കേതിക സര്‍വകലാശാല  എന്നീ സര്‍വ്വകലാശാലകളില്‍ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജെ.ഇ.ഇ മെയിന്‍ പരീക്ഷയും മാറ്റിയിട്ടുണ്ട്. 


സര്‍വ്വകലാശാലകളുടെ അറിയിപ്പ് ഇപ്രകാരം

* കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ  മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. മാറ്റിവെച്ച പരീക്ഷകള്‍  മേയ് 10 മുതല്‍ പുനക്രമീകരിക്കും.

* കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ് സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു.

* മഹാത്മാഗാന്ധി സര്‍വ്വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍   അറിയിച്ചു.

* കൊവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നാളെ  മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓണ്‍ലൈന്‍ പരീക്ഷകള്‍ക്കു മാറ്റമില്ല.

* സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. എസ് രവികുമാര്‍ അറിയിച്ചു.

* മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും.

* ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു.ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

* കെ ടി യു സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ഗവര്‍ണറുടെ നിര്‍ദ്ദേശം

നാളെ മുതല്‍ നടത്തേണ്ട പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ?ഗവര്‍ണര്‍ നിര്‍?ദ്ദേശം നല്‍കിയത്. കൊവിഡ് വ്യാപനം കണക്കില്‍ എടുത്താണ് നിര്‍ദേശം. നേരിട്ടുള്ള പരീക്ഷകള്‍ (ഓഫ് ലൈന്‍) പരീക്ഷകള്‍ മാറ്റാന്‍ ആണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതിനിടെ പരാതികള്‍ ഉന്നയിച്ചിരുന്നു. പല സെന്ററുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇനി സര്‍വ്വകലാശാലകളാണ് തീരുമാനമെടുക്കേണ്ടത്. ഇനി പരീക്ഷകള്‍ എങ്ങനെ നടത്തും എന്നതാണ് അറിയേണ്ടത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top