ദോഹ: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതായി ആരോഗ്യ മന്ത്രാലയം. ഗുരുതര രോഗമുള്ളവര്‍ പ്രത്യേകിച്ച് കിഡ്നി സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ശ്രദ്ധ വച്ച് പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായവര്‍ക്കും പ്രത്യേകമായി ഈ മുന്നറിയിപ്പ് ബാധകമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അധികൃതര്‍ ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്.
പനി, ചുമ, ശ്വാസതടസ്സം എന്നിവയുള്‍പ്പെടുന്ന രോഗലക്ഷണങ്ങളാണ് കൊവിഡുമായി ബന്ധപെട്ടു പ്രകടമാവുന്നത്. വളരെ ഗുരുതരമായ രീതീയില്‍ വൈറസ് പടര്‍ന്നു പിടിക്കാനുള്ള സാധ്യതയുള്ളതായി അധികൃതര്‍ വിലയിരുത്തുന്നു.
2019 ല്‍ മാത്രം 31 കിഡ്നി മാറ്റി വെക്കല്‍ ശസ്ത്രക്രിയകളാണ് രാജ്യത്ത് നടന്ന്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ തന്നെ പ്രധനപ്പെട്ട വൃക്ക ചികിത്സ കേന്ദ്രമായി ഖത്തര്‍ മാറി കഴിഞ്ഞു. സിദ്ര മെഡിക്കല്‍ സെന്റര്‍, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് എന്നിവര്‍ ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക