News Desk

2021-04-01 07:24:40 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനം വര്‍ധിച്ചേക്കാമെന്ന് മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി വി.പി. ജോയി. രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത ഒന്നരമാസത്തിനകം കേരളത്തില്‍ ഒരു കോടി ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കണം. 45 വയസ്സിന് മുകളിലുള്ളവര്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. 

45 വയസ്സ് പൂര്‍ത്തിയായ എല്ലാവരും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും കൊവിഡ് പ്രതിരോധത്തിന് വാക്സിനേഷന്‍ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top