News Desk

2021-04-16 11:28:36 am IST
ദോഹ: ആഗോള തലത്തില്‍ കൊവിഡ് വ്യാപനം ശക്തമാകാന്‍ കാരണം ഡിസംബറിലെ വ്യോമയാന യാത്രകളിലെ വര്‍ധനവെന്ന് ഖത്തര്‍ എയര്‍വെയ്സ് മേധാവി അക്ബര്‍ അല്‍ ബേക്കര്‍. കഴിഞ്ഞ ദിവസം അല്‍ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വ്യോമയാന യാത്രകള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുക്കേണ്ടത് നിര്‍ബന്ധമാക്കിയാല്‍ ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. ഡിസംബറില്‍ കൊവിഡ് മൂലം ലോകത്തിന്റെ പല പ്രദേശങ്ങളിലായി കുടുങ്ങി പോയവര്‍ ഒന്നടങ്കം വ്യോമയാന യാത്രകള്‍ ചെയ്ത് തങ്ങളുടെ നാടുകളില്‍ തിരിച്ചെത്തിയത് സ്ഥിതി ഗുരുതരമാക്കി.

വാക്‌സിന്‍ പ്രതീക്ഷിച്ച പോലെ ആഗോള തലത്തില്‍ എല്ലാവര്‍ക്കും ലഭ്യമല്ലെന്നുള്ള പ്രശ്‌നങ്ങളും നില നില്‍ക്കുന്നുണ്ട്. ഒരു വിമാന കമ്പനി എന്ന നിലയില്‍ വാക്‌സിനേഷനുമായി ബന്ധപെട്ട് യാത്രക്കാരെ പരിമിതപ്പെടുത്തുന്നതില്‍ ഖത്തര്‍ എയര്‍വേയ്സിന് പരിമിതകളുണ്ടെന്നും അല്‍ ബേക്കര്‍ പറഞ്ഞു. 

ലോകത്താദ്യമായി പൂര്‍ണമായും വാക്‌സിന്‍ എടുത്തവരുടെ വിമാന യാത്ര ഒരുക്കിയ ഖത്തര്‍ എയര്‍വേയ്സ് ചരിത്രത്തില്‍ ഇടം നേടിയെന്നും അദ്ദേഹം അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
       
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top