News Desk

2021-04-24 03:51:13 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ജില്ലയിലെ നാദാപുരം വാണിമേല്‍ സ്വദേശി തരുവന്‍പറമ്പ് ഷാപ്പ്കെട്ടിയപറമ്പത്ത് ജമാല്‍(51) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് മരണമുണ്ടായത്. 

ലിമോസിന്‍ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. നേരത്തെ ദോഹ വിമാനത്താവളത്തില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഖത്തറില്‍ തന്നെ ഖബറടക്കും. ഭാര്യ: ഫൗസിയ. മക്കള്‍: ജാസില്‍, ജസ്ന, ജഹാന, ജഫ്രീന. മരുമകന്‍: റാസിഖ്(മസ്‌കത്ത്).


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top