News Desk

2021-04-29 06:00:13 pm IST
ചെന്നൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗ വ്യാപനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച പറ്റി. വേണ്ടത്ര മരുന്നുകളും ഓക്‌സിജനും സംഭരിക്കണമെന്ന ശുപാര്‍ശ ഗൗരവത്തിലെടുത്തില്ലെന്നും കോടതി പറഞ്ഞു. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുന്‍കരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. 

കഴിഞ്ഞ 14 മാസമായി കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്യുകയായിരുന്നുവെന്നും രണ്ടാം വ്യാപനത്തെ കുറിച്ച് ബോധ്യമില്ലായിരുന്നോ എന്നും കോടതി ചോദിച്ചു. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ലെന്നും കോടതി പറഞ്ഞു. 

സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കൊവിഡ് ചികിത്സ, ഓക്‌സിജന്‍ ലഭ്യത കുറവ് എന്നിവയെ സംബന്ധിച്ച് സ്വമേധയാ കേസെടുത്തായിരുന്നു കോടതിയുടെ വിമര്‍ശനം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക









        


Top