News Desk

2021-02-07 05:38:48 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്ന് 3,093 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇതോടെ ആകെ രോഗികള്‍ 326,495 ആയി. 

ചികിത്സയിലായിരുന്ന 4,678 പേര്‍ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 921 ആയി. 

പുതിയതായി നടത്തിയ 1,92,241 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ കൊവിഡ് രോഗികളെ കണ്ടെത്തിയത്. 2.68 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,26,495 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. 

ഇവരില്‍ 3,05,759 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 921 പേരാണ് മരണപ്പെട്ടത്. 19,815 കൊവിഡ് രോഗികള്‍ ഇപ്പോള്‍ യു.എ.ഇയിലുണ്ടെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Tags :
covid UAE
Top