News Desk

2021-05-16 07:16:43 pm IST
മസ്‌കത്ത്:  ചെറിയ പെരുന്നാള്‍ അവധിയ്ക്ക് ശേഷം രാജ്യത്തെ കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിച്ച് ഒമാന്‍ ആരോഗ്യ മന്ത്രാലയം. മെയ് 11 മുതല്‍ 15 വരെയുള്ള അഞ്ചു ദിവസത്തെ കൊവിഡ് കേസുകളുടെ റിപ്പോര്‍ട്ടാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. അഞ്ച് ദിവസത്തിനിടെ 2,788 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,05,501 ആയി. 

മെയ് 11 ചൊവ്വ-702, മെയ് 12 ബുധന്‍-675, മെയ് 13 വ്യാഴം-540, മെയ് 14 വെള്ളി-283, മെയ് 15 ശനി-588 എന്നിങ്ങനെയാണ് ഈ ദിവസങ്ങളിലെ കൊവിഡ് കണക്കുകള്‍.3,951 പേരാണ് ഈ ദിവസങ്ങളില്‍ രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,90,342 ആയി. 

45 മരങ്ങളാണ് ഈ അഞ്ച് ദിവസങ്ങളിലായി റിപ്പോര്‍ട്ട്  ചെയ്തത്. ചൊവ്വ-12, ബുധന്‍-12, വ്യാഴം-8, വെള്ളി-4, ശനി-9 എന്നിങ്ങനെയാണ് മരണങ്ങള്‍ സംഭവിച്ചത്. ഒമാനിലെ ആകെ കൊവിഡ് മരണങ്ങള്‍ 2,193 ആയി ഉയര്‍ന്നു. ഈ ദിവസങ്ങളില്‍ 63 പേരെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 722 പേര്‍ നിലവില്‍ ആശുപത്രികളിലുണ്ട്. 255 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top